കശ്മീർ പുനസംഘടന: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും; ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു

ശ്രീനഗർ: കശ്മീര്‍ പുന:സംഘടന ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പാർട്ടി ഉള്‍പ്പെടെയുള്ളവര്‍ സമർപ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഇതിനിടയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിൽ ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി. ജമ്മുകശ്മീര്‍ പുന:സംഘടനാ തീരുമാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നിലനിന്നിരുന്ന കർഫ്യൂവിൽ ഈദിനു മുന്നോടിയായാണ് ഇളവു നല്‍കിയിരുന്നത്. എന്നാൽ പലയിടത്തും പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ് കർഫ്യൂ പിൻവലിച്ചത്. സേനക്കെതിരെ ഒറ്റപ്പെട്ട മേഖലയിൽ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നിറയൊഴിച്ചു എന്ന് ചില വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമെന്ന് കശ്മീര്‍ പൊലീസും ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളും പ്രതികരിച്ചു.

കശ്മീർ പുന:സംഘടനയെ ഇന്നും ശക്തമായി ന്യായീകരിച്ച സർക്കാർ അവിടേക്ക് സർവ്വകക്ഷി സംഘത്തെ അയക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളുകയും ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിലൂടെ മേഖലയില്‍ ഭീകരതയ്ക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തിന് യാതൊരു ഗുണവും ഇല്ലാത്തതു കൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും ജമ്മു കാഷ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 370-ാം വകുപ്പ് നേരത്തെ റദ്ദാക്കേണ്ടതായിരുന്നുവെന്നും തീരുമാനം നടപ്പിലാക്കുമ്പോൾ ഒരു ആശയകുഴപ്പവും ഉണ്ടായിരുന്നില്ലെന്നും അമിതിഷാ വ്യക്തമാക്കി.

ഇതിനിടയിൽ ഇ​ന്ത്യ​-പാ​ക് അതിർത്തികളെ ബ​ന്ധി​പ്പി​ക്കു​ന്ന സം​ഝോ​ത എ​ക്സ്പ്ര​സ് ട്രെ​യി​ൻ സർവീസ് ഇ​ന്ത്യ​യും റ​ദ്ദാ​ക്കി. കാശ്മീർ പുന:സംഘടനയ്ക്ക് പിന്നാലെ പ്രതിഷേധ സൂചകമായി പാകിസ്ഥാൻ സം​ഝോ​ത എ​ക്സ്പ്ര​സ് നിർത്താലാക്കിയിരുന്നു. ഡ​ൽ​ഹി​യി​ൽ ​നിന്ന് പുറപ്പെടുന്ന ട്രയിൻ ഇ​ന്ത്യാ-​പാ​ക് അ​തി​ര്‍​ത്തി​യാ​യ അ​ട്ടാ​രി വ​രെ​യാ​ണ് ഇ​ന്ത്യ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് അ​വി​ടെ നി​ന്നും പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ട്രെ​യി​നി​ല്‍ ക​യ​റിയാണ് യാ​ത്ര​ക്കാ​ര്‍ സഞ്ചരിക്കുന്നത്. ലാ​ഹോ​ര്‍ വ​രെയാണ് സം​ഝോ​ത എ​ക്സ്പ്ര​സ് ​ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.