അലീഷ മൂപ്പൻ ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്റായി അലീഷ മൂപ്പനെ നിയമിച്ചു. നേരത്തേ ഗ്രൂപ്പിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ എക്സിക്ടൂട്ടീവ് ഡയറക്ടറും സി.ഇ.ഒ-യും ആയിരുന്നു അലീഷ മൂപ്പന്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്മാന് ഡോ. ആസാദ് മൂപ്പന്റെ മകളാണ് അലീഷ മൂപ്പന്. ഒമ്പത് രാജ്യങ്ങളിലായി മുന്നൂറിലേറെ സ്ഥാപനങ്ങള്‍ ആസ്റ്റർ ഗ്രൂപ്പിന് കീഴില്‍ ഇപ്പോൾ പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്കയിലെയും യു.കെയിലെയും മുന്‍നിര സാമ്പത്തിക സ്ഥാപനങ്ങളില്‍ ഏഴു വര്‍ഷത്തോളം ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ച ശേഷമാണ് അലീഷ ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചുമതലയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അലീഷക്ക് ഡെപൂട്ടി മാനേജിങ് ഡയറക്ടറായി സ്ഥാനകയറ്റം നല്കാന് തീരുമാനിച്ചതെന്ന് ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
- You may also like
-
ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാന്‍ ജാവ പെരാക്ക് വരുന്നു
-
അധിക ബാധ്യത; ഇന്ത്യയില്‍ നിന്നുള്ള പിന്മാറ്റം ആലോചിക്കുന്നതായി വോഡഫാേൺ
-
കെ.എസ്.എഫ്.ഇ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഞായറാഴ്ച
-
റെക്കോര്‍ഡുകള്‍ കുറിച്ച് ഓഹരിവിപണി; സെന്‍സെക്സ് സര്‍വ്വകാല റെക്കോര്‍ഡില്‍
-
ഇപ്പോള്‍ ചേരില്ല, എങ്കിലും …ആസിയാന്‍ കരാര്‍ പുനപ്പരിശോധിക്കും
-
കെ-ഫോണ്‍ പദ്ധതിയ്ക്ക് ഭരണാനുമതി; പാവപ്പെട്ടവര്‍ക്ക് അതിവേഗ സൗജന്യ ഇന്റര്‍നെറ്റ്