ഇന്ത്യ-പാക് നയതന്ത്രത്തിൽ വിള്ളൽ; ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കി; വ്യോമപാത അടച്ചു

ഇസ്ലാമാബാദ്: ഇന്ത്യ-പാക് നയതന്ത്ര ബന്ധം ഉലയുന്നു. ഇന്ത്യൻ വിമാനങ്ങൾക്ക് രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നതിന് പാക്കിസ്ഥാന്‍ വീണ്ടും ഭാഗികമായി വിലക്കേർപ്പെടുത്തി. സെപ്റ്റംബര്‍ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാന്‍ അടച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാതയും അടച്ചത്. ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാന്‍ വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങള്‍ക്കുമായി തുറന്നത്. ഫെബ്രുവരി 26 മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കായുള്ള 11 വ്യോമപാതകളില്‍ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാന്‍ തുറന്നുകൊടുത്തിരുന്നത്.

ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കാനും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ദില്ലിയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാനും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ജമ്മു കാശ്മീർ ബിൽ ഇന്ത്യ പാസാക്കിയതിന് പിന്നാലെ ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം കു​റ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ച​തായി കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന് തൊട്ടുപി​ന്നാ​ലെ​യാ​ണ് ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​​യോ​ട് രാ​ജ്യം വി​ടാ​ൻ പാകിസ്ഥാൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​യി​ൽ ഹൈ​ക്ക​മ്മീ​ഷ​ണ​ർ വേ​ണ്ടെ​ന്ന നിലപാടിലാണ് പാ​ക്കി​സ്ഥാ​ൻ. പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്നലെ ചേർന്ന ഉ​ന്ന​ത​ത​ല യോ​ഗ​മാണ് ഏറെ നിർണായകമായ തീ​രു​മാ​നം കൈക്കൊണ്ടത്. പാ​ക് പ്ര​തി​രോ​ധമ​ന്ത്രി, വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ നടത്തിയ ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നീ​ക്കമാണ് പാ​ക്കി​സ്ഥാ​നെ ചൊടിപ്പിച്ചത്. സ്ഥാനപതിയെ പിൻവലിക്കുന്നതിന് പിന്നാലെ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ബന്ധം നി​ർ​ത്താനും​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പാ​ക് സൈ​ന്യ​ത്തി​ന് പ്രധാനമന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കിയതായും റിപ്പോർട്ടുണ്ട്. കാശ്‍മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി യു.എന്നിലും  സുരക്ഷാ സമിതിയിലും ഉന്നയിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ആഗസ്റ്റ് 14-ലെ ദേശീയ സ്വാതന്ത്ര്യ ദിനം കാശ്മീരികളോടുള്ള ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനാണ് പാകിസ്ഥാൻ തീരുമാനം.