ജോലി ഒഴിവുകളും അറിയിപ്പുകളും

*ആകാശവാണി വാര്‍ത്താ വിഭാഗത്തില്‍ പാനല്‍ തയ്യാറാക്കുന്നു:                ആകാശവാണി തിരുവനന്തപുരം നിലയത്തിലെ വാര്‍ത്താ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ന്യൂസ് എഡിറ്റര്‍ / റിപ്പോര്‍ട്ടര്‍, ന്യൂസ് റീഡര്‍-കം-ട്രാന്‍സ്‌ലേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ആകാശവാണിയില്‍ നിന്നും 10 കി.മീ ചുറ്റളവില്‍ താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകര്‍. പ്രായം 21 നും 50 നും മദ്ധ്യേ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2019 ഓഗസ്റ്റ് 19. അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും ആകാശവാണി തിരുവനന്തപുരം വെബ്‌സെറ്റ് www.airtvm.com സന്ദര്‍ശിക്കുക.

*തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളേജുകളില്‍ അദ്ധ്യാപകരുടെ ഒ‍ഴിവ്:
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള (കേരളസര്‍വ്വകലാശാല അഫിലിയേഷനിലുള്ള)എയ്ഡഡ് കോളേജുകളിലേക്ക് ഒ‍ഴിവുള്ള അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്ഥികകളിലേക്ക് യോഗ്യതയുള്ള ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.മലയാളം,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലാണ് അദ്ധ്യാപകരെ ആവശ്യമുള്ളത്. മലയാളത്തില്‍ 4 ഉം ഇലക്ട്രോണിക്സില്‍ 2 ഉം ഒ‍ഴിവുകള്‍ വീതമാണ് ഉള്ളത്‍. യുജിസി/സര്‍വ്വകലാശാല/സര്‍ക്കാര്‍ നിയമങ്ങളും വ്യവസ്ഥകളും അടിസ്ഥാനപ്പെടുത്തിയുള്ള യോഗ്യത അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം.സര്‍ക്കാര്‍ കോളേജുക‍ളില്‍ അപേക്ഷിക്കാനുള്ള പ്രായപരിധിയിലാവണം അപേക്ഷകര്‍.അപേക്ഷാഫാറം തിരുവനന്തപുരം നന്തന്‍കോട്ടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തില്‍ നിന്നും ലഭ്യമാണ്. അപേക്ഷ ലഭിക്കാനായി സെക്രട്ടറി,ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്,നന്തന്‍കോട്,കവടിയാര്‍ പിഒ തിരുവനന്തപുരം എന്നവിലാസത്തില്‍ 500 രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് ഹാജരാക്കണം.അപേക്ഷ തപാലില്‍ ലഭിക്കാന്‍ 550 രൂപയുടെ ഡിഡിയാണ് നല്‍കേണ്ടത്.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 4.9.2019 ആണ്.നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രാവന്‍കൂര്‍ദേവസ്വം ബോര്‍ഡ് ഡോട്ട് ഓര്‍ഗ് എന്ന വൈബ്സെറ്റില്‍ ബന്ധപ്പെടേണ്ടതാണെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനില്‍ അരുമാനൂര്‍ അറിയിച്ചു.

*യു.എ.ഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന 210 നഴ്സുമാര്‍ക്ക് നിയമനം:                    യു.എ.ഇയിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന 210 നഴ്സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്സ് കരാര്‍ ഒപ്പുവെച്ചു. ഇതിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്.

യു.എ.ഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇത്തരത്തില്‍ വലിയ നിയമനം ആദ്യമാണ്. ജനറല്‍ ഒ.പി.ഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍.ഡി.ആര്‍ & മിഡ് വൈഫ്, എന്‍.ഐ.സി.യു, ഐ.സി.യൂ & എമര്‍ജന്‍സി, നഴ്സറി, എന്‍ഡോസ്കോപി, കാത്ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബി.എസ്.സി നഴ്സിങ് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസ്സിനു താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് നിയമനം. അടിസ്ഥാന ശമ്പളം 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75,000 മുതല്‍ 94,000 രൂപ വരെ). മേല്‍പറഞ്ഞ യോഗ്യതയും (യു.എ.ഇ. ഡി.എച്ച്.സി.സി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന). താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക്  2010 ആഗസ്റ്റ് 31-ന് മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770577, 0471-2770540 എന്നീ നമ്പരുകളിലും 18004253939 എന്ന ടോള്‍ഫ്രി നമ്പരിലും ലഭിക്കും

*സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: വീണ്ടും അപേക്ഷ സമർപ്പിക്കാം:                          2008-09 മുതൽ 2014-15 അധ്യയന വർഷം വരെ (മാന്വൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഫ്രഷിന് അർഹരായ വിദ്യാർത്ഥികളിൽ തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവിൽ അപേക്ഷ സമർപ്പിച്ചിട്ടും സ്‌കോളർഷിപ്പ് തുക ഇതുവരേയും ലഭിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും ഒരിക്കൽ കൂടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14 വൈകിട്ട് 5 . കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

*വികസന വായ്പ ഉപദേഷ്ടാവ്: അപേക്ഷ ക്ഷണിച്ചു:                                        സംസ്ഥാനത്തിന്റെ വികസന വായ്പകൾ സംബന്ധിച്ച് ഉപദേശം നൽകുന്നതിന് ഉപദേഷ്ടാവിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർ.ബി.ഐ, ദേശസാത്കൃത ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ/മുകളിലുള്ള തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. ട്രഷറി പ്രവർത്തനങ്ങൾ സംബന്ധിച്ച് അറിവുണ്ടാകണം. പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അപേക്ഷകൾ ആഗസ്റ്റ് 31നകം അഡീഷണൽ ചീഫ് സെക്രട്ടറി, ഫിനാൻസ് (എസ്.എസ്) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം.

*ആയുർവേദ തെറാപ്പിസ്റ്റ് ഗ്രേഡ്: താത്കാലിക നിയമനം:                                          തൃശൂരിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് ഗ്രേഡ്-2 തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ ഒരു താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി/തത്തുല്യം. കേരള സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 2017 ജനുവരി ഒന്നിന് 18നും 41നും മധ്യേ. ഉദ്യോഗാർത്ഥികൾ 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യണം.

*ലാറ്ററൽ എൻട്രി ബി.ടെക് സ്‌പോട്ട് അഡ്മിഷൻ:                                                      സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളേജുകളിൽ രണ്ടാമത്തെ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള ലാറ്ററൽ എൻട്രി ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.റ്റി) നടത്തുന്നു. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ 1086 വരെ, എസ്.ഇ.ബി.സി & ഒ.ഇ.സി 1556 വരെ, എസ്.സി/എസ്.റ്റി വിഭാഗത്തിൽ 896 വരെയുള്ളവരിൽ ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർക്ക് പങ്കെടുക്കാം. ഇപ്പോൾ അഡ്മിഷൻ ലഭിച്ചു കോളേജിൽ ചേർന്നവർക്ക് സ്ഥാപനമേധാവിയുടെ അനുമതിയോടുകൂടി (എൻ.ഒ.സി) പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്സ www.admissions.dtekerala.gov.in ന്ദർശിക്കുക. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് രാവിലെ ഒൻപതിന് കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്ത് ഹാജരായി രജിസ്‌ട്രേഷൻ നടത്തണം.

* ബി.ടെക് സ്‌പോട്ട് അഡ്മിഷൻ അഞ്ചിന്
പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ബി.ടെക് (സി.എസ്.ഇ, ഇ.സി.ഇ, സി.ഇ, എ.ഇ&ഐ, ഐ.റ്റി) കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ അഞ്ചിന് പകൽ 11ന് കോളേജിൽ നടക്കും. കേരള എൻട്രൻസ് 2019 പാസ്സായി എല്ലാ വിദ്യാർത്ഥിനികൾക്കും വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ സർട്ടിഫിക്കറ്റ്, കെ.ഇ.എ.എം 2019 ഡാറ്റ ഷീറ്റ്, ടി.സി, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് www.lbsitw.ac.in സന്ദർശിക്കുക. ഫോൺ: 0471-2349232, 9447347193, 9447076711
*ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻസിക്കാർക്ക് സഹായം: അപേക്ഷാ തീയതി നീട്ടി
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുളളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നു. ഇതിലേക്കുളള അപേക്ഷ സ്വീകരിക്കുന്നത് ഓഗസ്റ്റ് 31 വൈകിട്ട് അഞ്ചു വരെ നീട്ടി. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാത്തവരായിരിക്കണം അപേക്ഷകർ. അപേക്ഷാഫോറം പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷാഫോറം www.hpwc.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0471-2347768, 7152, 7153, 7156.

*സൗദിയിൽ ഡോക്ടർ നിയമനം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തിപരിചയം വേണം. ആഗസ്റ്റ് 26നും, 27നും കൊച്ചിയിലും 29നും, 30നും ഡൽഹിയിലും സെപ്റ്റംബർ ഒന്നിനും രണ്ടിനും മുംബൈയിലും ഇന്റർവ്യൂ നടക്കും. അപേക്ഷകൾ ആഗസ്റ്റ് 22 ന് മുമ്പ് [email protected] എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.

*ജൈവവൈവിധ്യ ബോർഡിന്റെ അനുമതി വാങ്ങണം
ഇന്ത്യൻ ജൈവവൈവിധ്യ നിയമം 2002, അനുബന്ധ ചട്ടങ്ങളും പ്രകാരം ജൈവ വിഭവങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ബോർഡ് മെമ്പർ സെക്രട്ടറി അറിയിച്ചു. ബോർഡുമായി 2018-19 വർഷത്തിൽ കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങൾ, വ്യക്തികൾ കരാർ പുതുക്കുകയും മറ്റു സ്ഥാപനങ്ങൾ മുൻകൂർ അനുവാദത്തിനായി ആഗസ്റ്റ് 30ന് മുമ്പ് ബോർഡുമായി ബന്ധപ്പെടുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org-ൽ എ.ബി.എസ് ഘടകം സന്ദശിക്കണം.

* പ്രവാസി പുന:രധിവാസ വായ്പ: പരിശീലനവും യോഗ്യത നിർണ്ണയവും 9-ന് 
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് ആഗസ്റ്റ് ഒൻപതിന് രാവിലെ 10 ന് തിരുവല്ല വി.ജി. എം. ഹാളിൽ നടത്തും. മാത്യു. റ്റി. തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷനായിരിക്കും. നഗരസഭ കൗൺസിലർ ഏലിയാമ്മ തോമസ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം ഐ.ഒ.ബി. മേഖലാ ഓഫീസ് അസിസ്റ്റന്റ് മാനേജർ എസ്സ്. രമേശ് കുമാർ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും. പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസം ആക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നു തന്നെ പൂർത്തിയാക്കും.

അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ മാനേജ്മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും.
മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താല്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്ത ശേഷം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: സി.എം.ഡിയുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0471-2770581 നമ്പറിലും ലഭിക്കും.

*തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടർപട്ടിക: അപേക്ഷകളും ആക്ഷേപങ്ങളും നൽകാം
സംസ്ഥാനത്തെ 28 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം മൂന്നിന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് പേര് ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷയും, തെറ്റായി ഉൾപ്പെട്ട പേര് നീക്കം ചെയ്യുന്നതിനും ഉൾക്കുറിപ്പിലെ പിശക് തിരുത്തുന്നതിനുമുള്ള ആക്ഷേപവും ഈ മാസം അഞ്ച്, ആറ് തീയതികളിൽ വീണ്ടും ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

*കേരള പോലീസ് അക്കാദമിയില്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സ് :
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ അധ്യയന വര്‍ഷം (2019 -2020) തൃശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ ആരംഭിക്കുന്ന ദ്വിവത്സര എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സി ലേക്ക് അപേക്ഷ ക്ഷണിച്ചു.ആകെ 20 സീറ്റ്. അഞ്ച് സീറ്റ് കേരളാ പോലീസ് സേനയില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ്, സുവോളജി, ബോട്ടണി, കെമിസ്ട്രി,ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കല്‍ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കല്‍ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇവയില്‍ ഒന്നില്‍ ബി.എസ് സി ബിരുദം അല്ലെങ്കില്‍ ഫോറന്‍സിക് സയന്‍സ്, അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് എന്നിവയില്‍ ഒന്നില്‍ ബി.വോക് അല്ലെങ്കില്‍ ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബി.സി.എ എന്നീ വിഷയങ്ങളില്‍ ഒന്നില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും കാലിക്കറ്റ് യൂണിവേഴ്സ്റ്റിയുടെ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷന്‍റെ വെബ്സൈറ്റില്‍ ലഭിക്കും. ആഗസ്റ്റ് 13 വരെ ഓണ്‍ലൈനായി അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14. പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

*കൈമനം പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷ്യൻ, ഡി.സി.എ, ഓട്ടോകാഡ്, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാം. ഫോൺ: 0471-2490670.
*പെൻഷൻ അദാലത്ത്: 10 നകം പരാതികൾ സമർപ്പിക്കാം
കേന്ദ്ര പെൻഷൻ ആൻഡ് പെൻഷനേഴ്‌സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദേശാനുസരണം ഇൻഡ്യൻ ഓഡിറ്റ് ആൻറ് അക്കൗണ്ട്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽനിന്ന് പെൻഷനായവർക്ക് വേണ്ടി പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23-ന് തിരുവനന്തപുരം അക്കൗണ്ടൻറ് ജനറൽ ഓഫീസിലാണ് അദാലത്ത്. അദാലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പെൻഷൻ സംബന്ധിച്ച പരാതി ഓഗസ്റ്റ് 10നകം അക്കൗണ്ടൻറ് ജനറൽ ഓഫീസിലെ വെൽഫയർ സെക്ഷനിൽ ഏൽപ്പിക്കണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറൽ (ഭരണം) അറിയിച്ചു.

*സൈക്കോളജിക്കൽ അപ്രന്റീസ് നിയമനം: ഇന്റർവ്യൂ അഞ്ചിന്
തിരുവനന്തപുരം തിരുവനന്തപുരം സർക്കാർ സംസ്‌കൃത ജനനി – കോളേജ് മെന്റർ ഹെൽത്ത് അവയർനെസ്സ് പ്രോഗ്രാമിലേക്കുളള സൈക്കോളജി അപ്രന്റിന് നിയമനത്തിന് അഭിമുഖം ആഗസ്റ്റ് അഞ്ചിന് 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകണം.

*ആംബുലൻസ് ഡ്രൈവർ താല്കാലിക നിയമനം
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരു ആംബുലൻസ് ഡ്രൈവറിന്റെ താല്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഈമാസം ഒൻപതിന് വൈകിട്ട് അഞ്ചിനു മുൻപായി പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ 12ന് ഉച്ചയ്ക്ക് 12 മണിക്ക് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കും. യോഗ്യത: എഴാം ക്ലാസ്സ് പാസ്സ്, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 25നും 50നും മധ്യേ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ താമസിക്കുന്നവർക്ക് മുൻഗണന.