അമേരിക്കയിൽ ജനക്കൂട്ടത്തിന് നേരേ വെടിവയ്പ്പ്; 20 പേർ കൊല്ലപ്പെട്ടു

ടെ​ക്സാ​സ്: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കൂട്ട മനുഷ്യക്കുരുതി. ടെ​ക്സാ​സി​ലു​ള്ള വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ൽ യു​വാ​വ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടതായും 26-ഓളം പേ​ർ​ക്ക് ഗുരുതരമായി പ​രി​ക്കേ​റ്റതായും ടെക്സാസ് ഗവർണർ ഗ്രഗ് അബോട്ട് ട്വീറ്റ് ചെയ്തു. എ​ൽ-പാ​സോ ന​ഗ​ര​ത്തി​ലെ ജനത്തിരക്കുള്ള ഷോ​പ്പിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള സ്റ്റോ​റി​ലാ​ണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്കുമേന്തി സ്റ്റോ​റി​ലെ​ത്തി​യ 21 കാരനായ യുവാവ് മറ്റ് പ്രകോപനങ്ങൾ കൂടാതെ ജനങ്ങൾക്കു നേരേ തലങ്ങും വിലങ്ങും വെ​ടി​ വയ്​ക്കു​ക​യാ​യി​രു​ന്നു.

ഡാ​ള​സ് സ്വ​ദേ​ശി​യാ​യ പാ​ട്രി​ക് ക്രൂ​സി​യ​ൻ എ​ന്ന യുവാവാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ​സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. കൂട്ടക്കൊല നടത്താനുള്ള സാഹചര്യമെന്താണെന്നും വ്യക്തമല്ല. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ സംഭവ സമയം വ്യാപാര സ്ഥാപനത്തിലും പരിസരത്തും ഉ​ണ്ടാ​യി​രു​ന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നീചവും നികൃഷ്ടവുമായ കുറ്റകൃത്യമെന്നായിരുന്നു അധികൃതരുടെ പ്രതികരണം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.