സ്വകാര്യ ബസ്സിൻ്റെ ഡോർ തലയ്ക്കടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു

ആറ്റിങ്ങൽ: സ്വകാര്യ ബസിൻ്റെ ​ഡോർ തലയിലടിച്ച് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി മരിച്ചു. വെള്ളല്ലൂർ ഗായത്രി ഭവനില്‍പരേതനായ ഷാജീസിന്‍റെയും റീഖയുടേയും മുത്ത മകളായ ഗായത്രി(19)യാണ് മരിച്ചത്. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫെെനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തെ തുടർന്ന്  ബാലസുബ്രഹ്മണ്യൻ എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡയിലെടുത്തു.

രാവിലെ പത്ത് മണിയോടെ നഗരുര്‍ -നെടുമ്പറമ്പ് റോഡില്‍ കോളേജ് ജംഗ്ഷനിലാണ് അപകടം. വെള്ളല്ലൂരില്‍നിന്നു പതിവുപോലെ കാലത്ത് എട്ടരമണിയോടെ ബാലസുബ്‌രഹ്മണ്യൻ ബസ്സില്‍ കോളേജിലേക്ക് പോവുകയായിരുന്നു. കോളേജ് ജംഗഷനില്‍ നെടുമ്പറമ്പില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ അതേബസ്സ് ഡോര്‍ അടയ്കാതെവന്നതുകാരണം ഗായത്രിയുടെ തലയുടെ പിൻഭാഗത്ത് വന്നടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗായത്രിയെ  പരിക്കേററ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്ററ് മാര്‍ട്ടത്തിനുശേഷം വെള്ളല്ലൂരില്‍ സംസ്ക്കരിക്കും.