ജയിൽ വിഭവങ്ങൾ ഇനിമുതൽ ഓൺലൈൻ വഴിയും

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഭക്ഷ്യവിഭവങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ വീട്ടിലെത്തും. ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ഊബര്‍ ഈറ്റ്സിലൂടെയാണ് ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുക.ബിരിയാണിയും കപ്പയും ചപ്പാത്തിയും പുട്ടുമടക്കം 12 കോമ്പോ വിഭവങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. ജയിൽ ഡിഐജി എസ്. സന്തോഷ്, പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്വകാര്യ ഹോട്ടലുകളെ കടത്തിവെട്ടി കോംപോ ഓഫറുകളുമായാണ് ജയിൽ വിഭവങ്ങൾ ഓൺലൈൻ വഴിയെത്തുന്നത്. ഊബർ ഈറ്റ്സുമായി ചേർന്നാണു ഫുഡ് ഫോർ ഫ്രീഡം വിഭവങ്ങളുടെ ആദ്യഘട്ട വിൽപനയെങ്കിലും ആവശ്യക്കാരുടെ എണ്ണക്കൂടുതൽ പരിഗണിച്ച് മറ്റു ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായി ചേർന്ന് ഭക്ഷണം വിതരണം ചെയ്യുന്ന കാര്യവും ജയിൽ വകുപ്പിന്റെ പരിഗണനയിലുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ ഭക്ഷണം ഓൺലൈൻ വഴി ബുക്ക് ചെയ്യാം.

വിലയിങ്ങനെ

250 ഗ്രാം ബിരിയാണി, കപ്പ, മുളക് ചമ്മന്തി, 2 ചപ്പാത്തി, ബീഫ് റോസ്റ്റ്, ഒരു കുപ്പിവെള്ളം – 155 രൂപ

500 ഗ്രാം ചിക്കൻ ബിരിയാണി, 2 ചപ്പാത്തി, ചിക്കൻ ഫ്രൈ– 155 രൂപ

കപ്പയും മീന്‍കറിയും – 50 രൂപ

കപ്പ, മുളക് ചമ്മന്തി, ചിക്കൻ ലിവർ ചാപ്സ് – 50.00

ചിക്കന്‍ ചാപ്സ്പുട്ടും ചിക്കന്‍ തോരനും – 88 രൂപ

പുട്ടിനും ചിക്കന്‍ ചാപ്സിനും – 88 രൂപ

4 ഗോതമ്പ് പൊറോട്ടയും ചിക്കന്‍ തോരനും – 103 രൂപ

ചില്ലി ചിക്കന്‍, ചപ്പാത്തി, ചിക്കന്‍ ഫ്രൈ – 100 രൂപ

250 ഗ്രാം ബിരിയാണി, 2 ചപ്പാത്തി, ചിക്കൻ പെരട്ട് – 143

3 പൊറോട്ട, 2 ചപ്പാത്തി, ചിക്കൻ ചാപ്സ് – 95.00