കുവൈത്തിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 2300 കോടി രൂപ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ബാങ്കുകളിലായി  പത്തു കോടിയിലേറെ കുവൈത്ത് ദിനാര്‍ അവകാശികളില്ലാതെ കെട്ടികിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 2300 കോടി രൂപയാണ്  വിവിധ ബാങ്കുകളിലായി വര്‍ഷങ്ങളായി കെട്ടികിടക്കുന്നത്.

ഓഹരി വിപണിയില്‍ പേര് ചേര്‍ക്കപ്പെട്ടതും അല്ലാത്തതുമായ വിവിധ  സ്ഥാപനങ്ങളുടെ ലാഭ വിഹിതമാണ് ഇത്രയും തുകയായി പലരുടെയും അക്കൗണ്ടിലേക്ക് വന്നത്. പത്ത് വര്‍ഷത്തിലേറെയായിട്ടും ഈ അക്കൗണ്ട് ഉടമകളില്‍ ആരും തന്നെ പണത്തിനായി ബാങ്കിനെ സമീപിച്ചിട്ടില്ല. ഓഹരി വിപണികളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്ഷേപിച്ച അക്കൗണ്ട് ഉടമകളാണു ഇവരില്‍ ഏറെയും.  ഇരട്ടിച്ചു വരുന്ന  നിക്ഷേപത്തെ കുറിച്ച് നിക്ഷേപകര്‍ മറന്നതാകാമെന്നാണു
ബാങ്കുകള്‍ പറയുന്നത്.