ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഈ മാസം 26ന്  ശ്രീലങ്കയില്‍ ബംഗ്ലാദേശിനെതിരായി നടക്കുന്ന ആദ്യഏകദിന മത്സരത്തിനു ശേഷമാണ് വിരമിക്കുക. വാര്‍ത്താ സമ്മേളനത്തിലൂടെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏകദിനത്തില്‍ ശ്രീലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് മലിംഗ. കഴിഞ്ഞ ലോകകപ്പില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. 225 ഏകദിനങ്ങളില്‍ നിന്ന് 335 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്  35-കാരനായ മലിംഗ. ഐ.പി.എല്ലില്‍ ആദ്യ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു 2011-ല്‍  വിരമിച്ച മലിംഗ ഏകദിനത്തിലും ട്വന്റി20-യിലും കഴിഞ്ഞ എട്ടുവര്‍ഷമായി കളി തുടരുകയായിരുന്നു.