വിന്‍ഡീസ് പര്യടനത്തിനുള്ള  ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യുവതാരങ്ങള്‍ക്ക് മുന്‍ഗണന

മുംബൈ: വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ വിരാട് കോലി തന്നെ നയിക്കും. മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.  പര്യടനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ധോണി ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ഏകദിന-ട്വന്റി 20 ടീമുകളിലേക്ക് തിരിച്ചെത്തി.  ട്വന്റി 20-യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍.

പൃഥ്വി ഷാ, മുരളി വിജയ്, ശിഖര്‍ ധവാന്‍ എ്ന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പൃഥ്വിക്ക് വിനയായത് പരിക്കാണ് . ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ രണ്ടാം വിക്കറ്റ് കീപ്പറായി ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ടെസ്റ്റില്‍ കെ.എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിന്‍ക്യ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. . ഓഗസ്റ്റ് മൂന്നിനാണ് പര്യടനം ആരംഭിക്കുന്നത്.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.

 ട്വന്റി 20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്.