ഹ്യുണ്ടായ് കാറുകൾ ഇനി മുതൽ വാടകയ്ക്ക്

NRI DESK: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്നു. കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി ചേര്‍ന്നാണ് ഹ്യുണ്ടായിയുടെ നീക്കം. ഈ പദ്ധതിയിലൂടെ മാസ വാടകയില്‍ ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടകയില്‍ ഉപയോഗിക്കാം.