മനം കീഴടക്കി മഹീന്ദ്ര; പുതിയ ടിയുവി 300-ന് വൻ വരവേൽപ്പ്

NRI DESK: വാഹന വിപണിയിൽ അത്യാകർഷണ മോഡലുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അടുത്തയിടെ അവതരിപ്പിച്ച പുതിയ ടിയുവി 300 ന് വാഹന വിപണിയില്‍ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലും അധിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ബോള്‍ഡ് ന്യൂ ടിയുവി-300 മഹീന്ദ്ര മാർക്കറ്റിൽ  അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ മസ്‌കുലാര്‍ രൂപത്തിലെത്തിയിരിക്കുന്ന പുതിയ മോഡലിന് 8.38 ലക്ഷം രൂപ(എക്‌സ് ഷോറൂം)യാണ് വില. ക്രോം ഇന്‍സേര്‍ട്ടുകൾ ഉൾപ്പെടെയുള്ള പിയാനോ ബ്ലാക്ക് ഗ്രില്‍, മസ്‌കുലാര്‍ സൈഡ് ക്ലാഡിംഗ്, പുതുതായി ഡിസൈന്‍ ചെയ്ത എക്‌സ് ആകൃതിയിലുള്ള മെറ്റാലിക് ഗ്രേ സ്‌പെയര്‍ വീല്‍ കവര്‍, ഡേ ടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ പുതിയ ഹെഡ്ലാന്പ് ഡിസൈന്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാന്പുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണം.

ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ പിനിന്‍ഫരീന ഡിസൈന്‍ ചെയ്ത ഇന്റീരിയറില്‍ ഹൈടെക് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാറ്റിയിട്ടില്ല. രണ്ടു പുതിയ നിറങ്ങളുള്‍പ്പെടെ ഏഴു നിറങ്ങളിലും ഒരു ഓപ്ഷണല്‍ ഉള്‍പ്പെടെ അഞ്ചു വേരിയന്റുകളിലും വാഹനം ലഭ്യമാണ്. 17.8 സെന്റിമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം ജിപിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, സ്റ്റാറ്റിക് ബെന്‍ഡിംഗ് ഹെഡ്ലാന്പ്, മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി എന്നിവയും പുതിയ മഹീന്ദ്ര ടിയുവി-യുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.