ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ 11 മരണം

അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ ആഞ്ഞടിച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ 11 പേര്‍ മരിച്ചു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴയും വെള്ളപൊക്കം തുടരുകയാണ്. 

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴക്ക് കുറവുണ്ടായിട്ടില്ല. കനത്ത മഴ തുടരുന്നതിനാല്‍ നദികള്‍ പലതും കരകവിഞ്ഞു. 

നോര്‍ത്ത് കരോലീനയിലെ ന്യൂബെണ്‍ പട്ടണത്തില്‍ 10 അടിയോളം വെള്ളം കെട്ടികിടക്കുകയാണ്. ചില പ്രദേശങ്ങളില്‍ മഴ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി