കൊച്ചിയില്‍ വിമാനം റൺവേയിൽനിന്ന്‌ തെന്നി മാറി, ഒഴിവായത് വന്‍ ദുരന്തം

കൊച്ചി:കനത്ത മഴയെ തുടര്‍ന്ന്‌ നെടുംമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18ന് എത്തിയ ഖത്തർ എയർവേയ്സ് വിമാനമാണ് റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത മൂലം വന്‍ ദുരന്തം ഒഴിവായി. യാത്രക്കാർക്ക് പരിക്കില്ല. ഇതേത്തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തിൽ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കും