ബിഷപ്പിന്റ പീഡനം: അന്വേഷണസംഘം പ‍ഞ്ചാബ് പൊലീസിന്റ സഹായം തേടി

കോട്ടയം: ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പ‍ഞ്ചാബ് പൊലീസിന്റ സഹായം തേടി. ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ വിശദമായ തെളിവ് ശേഖരണമാണ് വൈക്കം ഡിവൈഎസ്പി നടത്തുന്നത്. ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും.കന്യാസ്ത്രീയും അവർക്കൊപ്പം നിൽക്കുന്നവരുമാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. എന്നാൽ മദർ ജനറൽ ഉൾപ്പടെ ബിഷപ്പിനെ പിന്തുണക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജലന്ധർ രൂപതയില്‍ മുന്‍പ് പ്രവർത്തിച്ചിരുന്നവരിൽ നിന്നാണ് പൊലീസ് മൊഴിയെടുക്കുന്നത്. ജലന്ധർ രൂപതക്ക് കീഴിൽ കേരളത്തിൽ കോട്ടയത്തും കണ്ണൂരുമാണ് മഠങ്ങളുള്ളത്.