പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച കേ​സ് റ​ദ്ദാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​റെ മ​ർ​ദി​ച്ച കേ​സ് റ​ദ്ദാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി ക​ണ്ടെ​ത്ത​ട്ടേ​യെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്നി​ഗ്ധ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​രും കോ​ട​തി​യി​ൽ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. കേ​സി​ൽ സ്നി​ഗ്ധ​യു​ടെ അ​റ​സ്റ്റ് ത​ട​യാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഗ​വാ​സ്ക​ർ​ക്കെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാണ് സ്നി​ഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് ഗ​വാ​സ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.കേ​സി​ൽ സ്നി​ഗ്ധ​യ്​ക്കെ​തി​രെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ ഹൈ​ക്കോ​ട​തിയെ അ​റി​യി​ച്ചി​രു​ന്നു. ഗ​വാ​സ്ക​റു​ടെ ഹ​ർ​ജി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ജൂ​ണ്‍ 14ന് ​ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ഗ​വാ​സ്ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്.​ക​ന​ക​ക്കു​ന്നി​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. തി​രി​കെ വ​രു​ന്പോ​ൾ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കു​ക​യും ഇ​തി​നെ എ​തി​ർ​ത്തു വ​ണ്ടി റോ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്നി​ഗ്ധ ഗ​വാ​സ്ക​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വാ​സ്ക​ർ പ​രാ​തി ന​ൽ​കി​യ​ത്