‘ഒറ്റപ്പെട്ട’ പ്രയോഗം വിനയായി: ചിന്താ ജറോമിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

എറണാകുളം മഹാരാജാസ് കേളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവം ആണെന്ന ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം അനുഭാവികളുടെ രൂക്ഷ വിമര്‍ശനം.’പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്’- എന്നായിരുന്നു ചിന്തയുടെ പോസ്റ്റ്‌.

ചിന്തയുടെ പോസ്റ്റ് ഇങ്ങനെ

സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളിൽ ഉണ്ടാകേണ്ടത്.പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്.
പ്രിയപ്പെട്ട സഹോദരാ……
ഹൃദയം നീറുന്നു……