സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം: മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ശ​ശി ത​രൂ​ർ കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഹ​ർ​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.സു​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് ത​രൂ​ർ ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. ജൂ​ലൈ ഏ​ഴി​ന് വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് ത​രൂ​രി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സു​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ ത​രൂ​രി​നെ​തി​രേ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. 2014 ജ​നു​വ​രി പ​തി​നേ​ഴി​നാ​ണ് ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​നെ ഡ​ൽ​ഹി ലീ​ല ഹോ​ട്ട​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.